കാഴ്ചപാടും ദൗത്യവും
കാഴ്ചപ്പാട് (Vision)
സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി, പ്രകൃതിസൗഹൃദവും ജനപങ്കാളിത്താടിസ്ഥാനവുമായ, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന സമഗ്ര ഗ്രാമപഞ്ചായത്തായി വണ്ടാഴിയെ വികസിപ്പിക്കുക.
ദൗത്യങ്ങള്‍ (Mission)
ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുക.
കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക.
കാര്‍ഷിക മേഖലയെയും പരമ്പരാഗത തൊഴിലുകളെയും സംരക്ഷിച്ച് കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക.
പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസുകളുടെ പരിപാലനത്തിനും മുന്‍ഗണന നല്‍കുക.
സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
ഗ്രാമത്തിലെ കലാ-സാംസ്കാരിക പൈതൃകങ്ങളും ആചാരങ്ങളും സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറുക.
ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം നടപ്പിലാക്കുക.
ഡിജിറ്റല്‍ സേവനങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ജനസേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക.
യുവജനങ്ങള്‍ക്കായി തൊഴില്‍, സ്വയംതൊഴില്‍, നൈപുണ്യ വികസന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക.
പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും സംരക്ഷിച്ച് ഗ്രാമത്തിന്റെ സമഗ്ര വികസനം കൈവരിക്കുക.