പ്രധാന സ്ഥലങ്ങള്‍
മംഗലംഡാം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വണ്ടാഴി ഗ്രാമപഞ്ചായത്തിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ ഒരു കൈവഴിയായചെറുകുന്നപ്പുഴയ്ക്ക്കുറുകെനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് മംഗലം ഡാം. മംഗലം ജലസേചന പദ്ധതിക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .പ്രധാനമായും ഇത് ഒരു ജലസേചന അണക്കെട്ടാണ്. അണക്കെട്ടും ഇടതുവശത്തായുള്ള കനാൽ സംവിധാനവും പൂർത്തിയായത് 1956-ൽ ആണ്. കനാൽ നിർമ്മാണം പൂർത്തിയാക്കി ഇന്നത്തെ രീതിയിലുള്ള കനാൽ സംവിധാനം തുറന്നു കൊടുത്തത് 1966-ൽ ആണ്. 6,880 ഹെക്ടർ സ്ഥലത്ത് ഈ അണക്കെട്ടിൽ നിന്ന് ജലസേചനം ചെയ്യുന്നു.
Location Map:https://maps.app.goo.gl/tmnVZyXEzcjbBh9w7