ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
കാഴ്ചപാടും ദൗത്യവും

കാഴ്ചപ്പാട് (Vision)

സുസ്ഥിര വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തി, പ്രകൃതിസൗഹൃദവും ജനപങ്കാളിത്താടിസ്ഥാനവുമായ, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന സമഗ്ര ഗ്രാമപഞ്ചായത്തായി വണ്ടാഴിയെ വികസിപ്പിക്കുക.

ദൗത്യങ്ങള്‍ (Mission)

  • ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുക. 

  • കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. 

  • കാര്‍ഷിക മേഖലയെയും പരമ്പരാഗത തൊഴിലുകളെയും സംരക്ഷിച്ച് കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുക. 

  • പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസുകളുടെ പരിപാലനത്തിനും മുന്‍ഗണന നല്‍കുക. 

  • സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക. 

  • ഗ്രാമത്തിലെ കലാ-സാംസ്കാരിക പൈതൃകങ്ങളും ആചാരങ്ങളും സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറുക. 

  • ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം നടപ്പിലാക്കുക. 

  • ഡിജിറ്റല്‍ സേവനങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി ജനസേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക. 

  • യുവജനങ്ങള്‍ക്കായി തൊഴില്‍, സ്വയംതൊഴില്‍, നൈപുണ്യ വികസന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക. 

  • പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും സംരക്ഷിച്ച് ഗ്രാമത്തിന്റെ സമഗ്ര വികസനം കൈവരിക്കുക.